---
title: "പെരുമ്പാവൂരിൽ മോഷണക്കുറ്റം ആരോപിച്ചുണ്ടായ  ആൾക്കൂട്ട മർദ്ദനത്തിൽ  യുവാവ് കൊല്ലപ്പെട്ടു ; 6 അസം തൊഴിലാളികൾ കസ്റ്റഡിയിൽ"
english_title: "Youth killed in mob lynching over alleged theft in Perumbavoor; 6 Assamese workers in custody"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/350955/Youth killed in mob lynching over alleged theft in Perumbavoor; 6 Assamese workers in custody"
published_at: "2026-04-01T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ccdc0d5f91c_1001173744.png"
keywords: []
---

# പെരുമ്പാവൂരിൽ മോഷണക്കുറ്റം ആരോപിച്ചുണ്ടായ  ആൾക്കൂട്ട മർദ്ദനത്തിൽ  യുവാവ് കൊല്ലപ്പെട്ടു ; 6 അസം തൊഴിലാളികൾ കസ്റ്റഡിയിൽ

> **Lead Summary:** പെരുമ്പാവൂരിൽ മോഷണക്കുറ്റം ആരോപിച്ച് ഒരു സംഘം ആളുകൾ യുവാവിനെ തല്ലിക്കൊന്നു. ഇരിങ്ങോൾ ഭാഗത്തെ ഒരു പ്ലൈവുഡ് കമ്പനിയിലാണ് ദാരുണമായ സംഭവം നടന്നത്. പ്ലൈവുഡ് കമ്പനിയിൽ മോഷണം നടത്താൻ ശ്രമിച്ചു എന്നാരോപിച്ച് തൊഴിലാളികൾ യുവാവിനെ പിടികൂടുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.

## Article Content

പെരുമ്പാവൂരിൽ മോഷണക്കുറ്റം ആരോപിച്ച് ഒരു സംഘം ആളുകൾ യുവാവിനെ തല്ലിക്കൊന്നു. ഇരിങ്ങോൾ ഭാഗത്തെ ഒരു പ്ലൈവുഡ് കമ്പനിയിലാണ് ദാരുണമായ സംഭവം നടന്നത്. പ്ലൈവുഡ് കമ്പനിയിൽ മോഷണം നടത്താൻ ശ്രമിച്ചു എന്നാരോപിച്ച് തൊഴിലാളികൾ യുവാവിനെ പിടികൂടുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.

മർദ്ദനമേറ്റ യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതായാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശികളായ ആറ് തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട യുവാവിന്റെ വ്യക്തിവിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/350955/Youth killed in mob lynching over alleged theft in Perumbavoor; 6 Assamese workers in custody)